ചങ്ങനാശേരി: ഭാരതത്തിന്റെ സ്വാതന്ത്ര്യദിനം എസ്ബി സ്കൂളില് ആഘോഷിച്ചു. വിവിധ ട്രൂപ്പുകളായ എസ്പിസി, എന്സിസി ആര്മി, നേവി, സ്കൗട്ട് ആന്ഡ് ഗൈഡ്, റെഡ്ക്രോസ്, എന്എസ്എസ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു ആഘോഷം.
സ്കൂള് മാനേജര് റവ.ഡോ. ടോണി ചെത്തിപ്പുഴ പതാക ഉയര്ത്തി. സമ്മേളനത്തില് പ്രിന്സിപ്പല് ഫാ. റോജി വല്ലയില് അധ്യക്ഷത വഹിച്ചു. മുന് പ്രിന്സിപ്പല് പി.എ. കുര്യാച്ചന് മുഖ്യസന്ദേശം നല്കി. ഹെഡ്മാസ്റ്റര് എസ്. വിനോദ് ബാബു, അരുണ് തോമസ്, ലീന ജോണ്, വി.സി തോമസ്, ബോബി സെബാസ്റ്റ്യന്, ടോം ചാക്കോ, എ.ജെ ജോമോന്, ലിനേക്കര് സി ജോണ്, രഞ്ജിത്ത് മാനുവല്, പ്രിന്സി ഫിലിപ്പ്, ടി.സി ജോമോന്, വൈ.എസ് ആശ എന്നിവര് പ്രസംഗിച്ചു.
ചങ്ങനാശേരി: കോണ്ഗ്രസ്, ഐഎന്ടിയുസി പ്രവര്ത്തകര് സംയുക്തമായി ഭാരതത്തിന്റെ സ്വാതന്ത്യദിനം ആഘോഷിച്ചു. കോണ്ഗ്രസ് നേതാവ് എം.എച്ച്. ഹനീഫാ സന്ദേശം നല്കി. മുന് മുനിസിപ്പല് ചെയര്മാന് സെബാസ്റ്റ്യന് മാത്യു മണമേല് പതാക ഉയര്ത്തി.
രാജു ആന്റണി, ജയിംസ് വേഷ്ണാൽ, സിബി മുട്ടത്തോട്ട്, എസ്. ബാലസുന്ദരം, സാബു ചാക്കോ, പാപ്പച്ചന് വാകത്താനം, ടി.എം. മനോജ്, എ.ഡി. ജോയി, തോമസ്കുട്ടി മണക്കുന്നേൽ, പി.സി. വര്ഗീസ്, മധുര സെലിം, ബോബി ചെച്ചാട്, അന്സാരി ബാപ്പു, എൻ. ഹബീബ്, ജോബി ഫ്രാന്സിസ്, അനിത സുകുമാരന് തുടങ്ങിയവര് പ്രസംഗിച്ചു.
സ്വാതന്ത്ര്യദിനം ആഘോഷിച്ചു
നെടുംകുന്നം :നെടുംകുന്നം കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. ഡിസിസി സെക്രട്ടറി ജോ തോമസ് പായിക്കാട് ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് റോണി വർഗീസ് കല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺസൺ ടി ഇടത്തിനാട്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.എം. ഗോപകുമാർ, ഉഷാകുമാരി ടി.എൻ., ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജിത്ത് മോഹൻ, സൗമ്യാ മുകുന്ദൻ, ഷീജ ഏബ്രഹാം, സുമി ജിൽസൺ, ജോസ് കെ., വി.എം. ജോസഫ്, ജീസൺ, ജോർജ്, സോണി തോമസ്, ബൂത്ത് പ്രസിഡന്റുമാർ/മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
സ്വാതന്ത്ര്യദിനം ആഘോഷിച്ചു
കറുകച്ചാൽ: ഹിൽ ടോപ്പ് ക്ലബ്, കറുകച്ചാൽ ടൗൺ ജെസിഐ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഡോ.എൻ. ജയരാജ് ദേശീയ പതാക ഉയർത്തി. പ്രോഗ്രാം ഡയറക്ടർ ഡോ. ശബരീഷ് ക്ലബ് സെക്രട്ടറി ഡോ. അജിത് കെ. , കറുകച്ചാൽ ടൗൺ പ്രസിഡന്റ് ജെസി വേലായുധക്കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
ആൽമരമുത്തശിയുടെ ചുവട്ടിൽ സ്വാതന്ത്ര്യ ദിനാഘോഷം
നെടുംകുന്നം: ആൽമരമുത്തശിയുടെ ചുവട്ടിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് യൂത്ത് ഫ്രണ്ട്. നെടുംകുന്നം മാർക്കറ്റിലെ ആൽമരമുത്തശിയുടെ ചുവട്ടിലുള്ള കൊടിമരത്തിൽ യൂത്ത് ഫ്രണ്ടിന്റെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. അജിത് മുതിരമല ദേശീയ പതാക ഉയർത്തി.
1947 ആഗസ്റ്റ് 15 ന് ഒന്നാം സ്വാതന്ത്ര്യദിനത്തിൽ സ്വാതന്ത്ര്യസമര സേനാനികൾ നട്ടുവളർത്തിയ ആൽമരമാണിത്. പഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കേരള യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് സിജോ പി. ജേക്കബ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജോസഫ് ദേവസ്യ, പഞ്ചായത്തംഗം ജോൺ കെ.ജെ തുടങ്ങിയവർ പ്രസംഗിച്ചു.